Wednesday, May 19, 2010

വാക്കുകളുടെ രഥത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ

ങ്ങനെ നാം എത്തിയിരിക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായതയിലാണ് . ദാരിദ്ര്യം എരിയിച്ച തീഗോളങ്ങളും നിരാശയുടെ പുഴുക്കുത്തുകളും നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു . അസ്വസ്ഥതകള്‍ കൈവിരല്‍ ചുണ്ടുന്നത് പാവങ്ങളെ നോക്കിയാണ് . ഇതിനിടയില്‍ പ്രത്യയശാസ്ത്രങ്ങള്‍ ചിലപ്പോള്‍ പ്രതിക്കൂട്ടിലായേക്കാം . അവയെ വിട്ടേക്കുക .
അസഹിഷ്ണുതയോടും അനീതിയോടും സന്ധി ചെയ്യുന്നത് കാപട്യമായിരിക്കും . എല്ലാവരുടെയും കാലിന്‍ ചുവട്ടില്‍ നിന്ന് ചോരുന്നത് മണ്ണ് തന്നെയാണ്
കണ്ണീരിന്റെ ഉപ്പു പുരണ്ട മണ്ണ് . ഓര്‍മകളില്‍ അഭിരമിക്കുന്നവര്‍ ഞെട്ടി ഉണരേണ്ട സമയമായി . സ്മരണകളെ എഴുതപ്പെടെണ്ട പാഠം ആക്കുക . രാത്രിയുടെ വേദനയില്‍നിന്നാണ് പകല്‍ പിറക്കുന്നത്‌ . നീലാകാശവും ദൈവത്തിന്റെ ഗന്ധവുമുള്ള പകല്‍ .
ആശയങ്ങളുടെ ഏറ്റുമുട്ടല്‍ അനിവാര്യമാണ് .കെട്ടിവെച്ച മുറിവിനെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കുന്ന കാടന്മാര്‍ നമ്മെ ജീവിക്കാന്‍ അനുവദിച്ചേക്കില്ല .
പോരാട്ടം ചിന്തയില്‍ നിന്നാരംഭിക്കണം . ഓടാമ്പലിട്ട ഓര്‍മകളെ പൊടിതട്ടിയെടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്നത് നെറ്റിയിലെ വിയര്‍പ്പു മാത്രമാണ് . മതേതരനിരാസകരെ ഒറ്റപ്പെടുത്താന്‍ കഴിവുണ്ടാക്കണം . അത് ചരിത്ര നിയോഗമാണ് .
വിമത ശബ്ദങ്ങള്‍ സ്വരുക്കുട്ടി നമുക്ക് കനല്‍ഒരുക്കാം ആളുന്ന തീക്കനലിലേക്ക് അസ്വസ്ഥതകളുടെ തടിമുട്ടികള്‍ വാരിയിടാം . അത് ആളിക്കത്തിക്കം . ആ വെളിച്ചത്തില്‍ ആനന്ദിക്കാം . വെളിച്ചത്തില്‍ തെളിയുന്ന വഴിയിലുടെ വാക്കുകളുടെ രഥം പായിക്കുക . മറവിയെ ഒരു മഹാവിസ്ഫോടനം സൃഷ്ടിച്ചു തകര്‍ക്കുക . ഓര്‍ക്കുക . കനലെരിയുകയാണ് . യാത്ര തുടരുകയാണ് ........       

No comments:

Post a Comment