Thursday, August 19, 2010

ചിലര്‍ സ്വന്തം പേര് അറിയില്ലെന്ന് നടിക്കുകയാണ്


ബുദ്ധിജീവികള്‍ ഒരു കാര്യത്തെ മനപ്പൂര്‍വം തിരസ്കരിക്കുന്നത് അവര്‍ക്ക് അതിനെപ്പറ്റി ഒന്നുമറിയില്ല എന്നതുകൊണ്ടാണെന്ന് വിചാരിക്കുന്ന സാധാരണക്കാര്‍ക്കാന്  തെറ്റ് പറ്റിയത്. മറുവശത്ത് വര്‍ത്തമാനകാലത്തിന്‍റെ ആത്മരതിയിലകപ്പെട്ടുപോയ മധ്യവര്‍ഗമാണ്. തെറ്റെന്തെന്നും ശരിയെന്തെന്നും അറിയാത്തവര്‍. ഉപരിപ്ലവമായ ചര്‍ച്ചകളിലും, ഇല്ലാത്ത വിഷയങ്ങളെ സൃഷ്ടിച്ചെടുക്കുന്ന സന്ദര്‍ഭങ്ങളിലും സാംസ്കാരിക നായകരും  നന്നായി തിളങ്ങുന്നുണ്ട്. 


ഇവിടെ മലയാളി സ്വന്തം പേര് അറിയില്ലെന്ന് നടിക്കുകയാണ്. അവര്‍ 'കേരള'യായാലും 'കേരളം' ആയാലും അതിലൊക്കെ എന്ത് ഇരിക്കുന്നു  എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ദശാബ്ദങ്ങള്‍ നീണ്ടപോരാട്ടത്തിനൊടുവില്‍ ബ്രിട്ടിഷ് കോളോണിയല്‍ ശക്തികളെ പരാജയപ്പെടുത്തി സ്വാതന്ത്ര്യം നേടിയ നമുക്ക് ആരെയാണ് പേടി ? 
സാമ്രാജത്വശക്തികള്‍ തന്നിട്ടുപോയ 'കേരള' എന്ന പേര് നമ്മുടെ മനസാക്ഷി ഇനിയും ചുമക്കണ്ട എന്ന    കാര്യം ആര്‍ജവത്തോടെ തുറന്നുപറയാന്‍ ആര്‍ക്കും കഴിയുന്നില്ല.
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്. നമ്മുടെ ആരുടെയെങ്കിലും സ്വന്തം ഒന്ന് അല്‍പ്പം  മാറ്റിയോ തിരിച്ചോ വിളിച്ചാല്‍ അസ്വസ്ഥരാവാത്തവര്‍ ആരാണുള്ളത്. പിറന്നമണ്ണിന്റെ പേരില്‍ യാതൊരു വേവലാതിയുമില്ല. 
സംസ്ഥാനത്തിന്റെ കേരള എന്ന പേര് മാറ്റി കേരളം എന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി നാമകരണം ചെയ്തേ മതിയാകൂ.
ഇത്തരുണത്തില്‍  ഡോ.പി.കെ. രാജശേഖരന്‍  2010 ആഗസ്റ്റ്‌ 17 ന് മാതൃഭൂമി ദിനപ്പത്രത്തിലെ എഡിറ്റോറിയല്‍ താളില്‍   'കേരളം: ഒരു പേരില്‍ ചിലതിരിക്കുന്നു' എന്ന ലേഖനം എഴുതിയത് വളരെ പ്രസക്തമാണ്. ഭരണഘടനാപരമായി കേരളം എന്ന് പേര് മാറ്റാന്‍ കേരളത്തിലെ 140 എം.എല്‍.എ. മാര്‍ക്ക് ചങ്കൂറ്റമുണ്ടോ എന്നാണ് പി. കെ. ലേഖനത്തില്‍ ചോദിച്ചിരിക്കുന്നത്. അദ്ദേഹം ലേഖനം അവസാനിപ്പിക്കുന്നതിങ്ങനെയാണ്. " പേരില്‍ പെരുമാളിരിക്കുന്നു എന്നാണ് കവിവാക്യം. പേര് ഒരു പ്രഖ്യാപനമാണ്.
 ഭാഷാശാസ്ത്രനിയമങ്ങളും വ്യാകരണവും മനസ്സിലാകല്‍സിദ്ധാന്തവും  പറയുന്ന പ്രയോജന വാദങ്ങള്‍ക്കപ്പുറം അതിനൊരു രാഷ്ട്രീയമുണ്ട്. അടിയന്‍ എന്ന് പറഞ്ഞിടത്തുനിന്നു പേര്പറയുന്നിടത്തെക്കുള്ള വളര്‍ച്ചയാണ് കേരളത്തിന്റെ രാഷ്ട്രീയചരിത്രം. കോളോണിയല്‍ യജമാനന്‍ സമ്മാനിച്ച്‌പോയ കേരളയെ കേരളമാക്കിമറ്റാന്‍ തീരുമാനിക്കുമ്പോള്‍ നാം ആ രാഷ്ട്രീയത്തിന്റെ ചരിത്രത്തെയാണ് വീണ്ടെടുക്കുക. അപ്പോള്‍ കേരളത്തിന്റെ അന്ത്യത്തിലെ അനുസ്വാരം- ആ ചെറു സുഷിരം സ്വത്വത്തിന്റെ പൊന്‍മോതിരം പോലെ തിളങ്ങും.

 ആ നൂറ്റിനാല്പ്പതുപേര്‍ കേള്‍ക്കുന്നുണ്ടോ? " 

ചര്‍ച്ചകളിലേക്ക് കടന്നുവരെണ്ട ഇത്തരം വിഷയങ്ങളെ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരാരായാലും അവര്‍ ഭീരുക്കളാണ്. മലയാളിയുടെ തന്‍മ കാണിക്കേണ്ട അവസരമാണിതെന്ന് മറന്നു പോകരുത്. 

ആലുവയ്ക്കു ആല്വായ് എന്നും,കൊല്ലത്തിനു ക്വൈലോനെന്നും, ആലപ്പുഴക്ക് ആലപ്പി എന്നും തിരുവനന്തപുരത്തിന് ട്രിവാന്ട്രം എന്നും( തിരോന്തോരം എന്നും ചിലര്‍ പറയും) പറയുന്ന കുറെ റയില്‍വേയുടെ ബോര്‍ഡുകള്‍ നമുക്കിന്നുണ്ട്. കേരളം മുന്‍പ് മാറ്റിയ ഈ പേരുകള്‍ എഴുതാതെ പഴയ പേരെ പതിപ്പിക്കു എന്ന വാശിയിലാനിവര്‍. കേരളത്തിലുടെ ഓടുന്ന ഭൂരിപക്ഷം തീവണ്ടികളിലും വിവിധ സ്ഥലപ്പേരുകള്‍ എഴുതിയിരിക്കുന്നത് കന്നടയിലും തെലുങ്കിലുമാണ്. നിസംഗതയുടെ 
കുടാരങ്ങളില്‍ അടയിരിക്കുന്നവര്‍ക്ക് കുത്തകവത്കരനതെപ്പറ്റി
പറയാന്‍ നൂറു നാവാണ്.ഇവിടെ അസ്വത്വങ്ങളുടെ കുത്തകവത്കരണമാണ് നടക്കുന്നത്. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചല്ലേ ഇവിടെ സ്വത്വം എന്ന പദം വ്യാഖ്യാനം  ചെയ്യുന്നത്. 
ഓണക്കാലത്തിലേക്ക് മിഴിതുറക്കുന്ന പൂക്കാലം വരവായി. കേരളീയന് ഓണം ഓര്‍മ്മകളുടെ കുളിരനുഭവമാണ്. തുമ്പികളും പൂമ്പാറ്റകളും പറന്നുകളിക്കുന്ന ഈ കളിമുറ്റത്തിരുന്നു  വേണം നാം കേരളം എന്ന ചരിത്ര നാമം പൂവണിയിക്കേണ്ടത്.
ഭരണഭാഷ മലയാളത്തിലാക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അക്കൂട്ടര്‍ ഇനി പുതിയ അക്ഷരങ്ങള്‍ കണ്ടുപിടിക്കുമോ എന്നറിയില്ല. ഇന്ഗ്ലീഷില്‍ മാത്രം ഇന്നുപയോഗിക്കുന്ന വാക്കുകള്‍ക്കു പകരം മലയാള പദങ്ങള്‍ കണ്ടെത്തണം.


സ്വന്തം തന്മയെ തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അത് തന്നെയാണ് നന്മ. അങ്ങകലെ പൂവിളികളുടെ ആരവം കേള്‍ക്കുന്നില്ലേ.....

പീലിനീട്ടുന്ന തെങ്ങുകളും , കായല്‍തീരങ്ങളും നിശ്ശബ്ദം മന്ത്രിക്കുന്നത് എന്താണെന്നു അറിയുന്നില്ലേ...
   ഭാരതമെന്നുകേട്ടാല്‍       അഭിമാനപൂരിതമാകണമന്തരംഗം
   കേരളം എന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞെരമ്പുകളില്‍..  
കേരളത്തിലെ സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ നന്മകളുടെ ചെറുഉറവുകള്‍ വറ്റിയിട്ടില്ല എന്നു വിശ്വസിക്കുന്നവരും ഇവിടെ ഇപ്പോഴും ഉണ്ട്. അതാണ്‌ കുഴപ്പം. 


  

Friday, May 28, 2010

മതത്തെ മാര്‍ക്സിസ്റ്റ്‌ തൊഴുത്തില്‍ കെട്ടാന്‍ മോഹം

ലോകത്തുള്ള എല്ലാ ചിന്തകളും സര്‍ഗാത്മകതയും തങ്ങളുടെ കുത്തകയാണെന്ന് സ്വയം വിശ്വസിച്ച് ആത്മരതിയില്‍ അഭിരമിക്കുന്ന ചിലരുണ്ട്‌. ഇത്തരക്കാരെ നിയന്ത്രിക്കുന്നത്‌ ഇടതുപക്ഷം എന്ന കമ്പിളിപ്പുതപ്പ്‌ പുതച്ചിരിക്കുന്ന മാര്‍ക്സിസമാണ് .
ഭൂമിയില്‍ കലാപം അടയിരിക്കുമെന്നും വിപ്ലവം വിരിയുമെന്നും വിശ്വസിച്ച സൈദ്ധാന്തികര്‍ക്ക് പാര്‍ലമെന്‍റ് മോഹമുദിച്ചത് 1957 ലാണ് . അധികാരത്തിന്‍റെ അപ്പ കഷണത്തിനായി ഇല നീട്ടിയപ്പോള്‍ വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ കാറ്റ്കൊണ്ടുപൊയി. വിരുദ്ധ ദ്രുവങ്ങളിലുള്ള സിദ്ധാന്തങ്ങള്‍ കൂട്ടിമുട്ടി ഉലകത്തില്‍ പുതിയ ഉട്ട്വോപ്പിയിസം ഉടലെടുക്കുമെന്ന കണ്ടുപിടുത്തമായിരുന്നു മറന്നുപോയത് . മനുഷ്യരുടെ ദുഖം മറക്കാന്‍ കഴിക്കുന്ന കറുപ്പാണ് മതമെന്ന് കാള്‍ മാര്‍ക്സ് അനുശാസിച്ചു .
ഉണങ്ങിയ ഇലകള്‍ കൊഴിയുന്നതുപോലെ മതവും മതവിശ്വാസവും കൊഴിഞ്ഞില്ലാതാവുമെന്ന സുന്ദരമായ സ്വപ്നം കണ്ടുറങ്ങിയ നാളുകളായിരുന്നു പ്രത്യയശാസ്ത്ര പടുക്കളുടെത്.സമത്വം വാഗ്ദാനം ചെയ്ത്‌ സോവിയറ്റ്യുണിയന്‍ ജനതയെ ഇവര്‍ വഞ്ചിച്ചു. ചക്രവര്‍ത്തിമാരെ നിഷ്കാസനം ചെയ്ത്‌ അവിടെ അധികാരത്തിലേറിയവര്‍ രാഷ്ട്രീയ ഭീകരാധിപത്യം നടപ്പിലാക്കി . സ്വന്തം പാര്‍ട്ടി നേതാക്കളെ തുക്കിക്കൊന്നും നാടുകടത്തിയും സ്റ്റാലിന്‍ വിജയം ആഘോഷിച്ചു .
അവിടെയുള്ള പള്ളികളെയും വിശ്വാസികളെയും തച്ചു തകര്‍ക്കുവാന്‍ മാര്‍ക്സ് അനുയായികള്‍ മടിച്ചില്ല . സോവിയറ്റ് യുണിയന്റെ തകര്‍ച്ച കമ്മൂനിസ്റ്റ് വാദികളുടെ തകര്‍ച്ചക്ക് വഴിവെച്ചപ്പോള്‍ നിരീശ്വരവാദികള്‍ ഭയപ്പെട്ടു .ശേഷിച്ച മാര്‍ക്സിസം ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങളെയും പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു . തങ്ങളുടെ എതിരാളികളായ മതങ്ങളുമായി അവര്‍ അറപ്പുളവാക്കുന്ന കൂട്ട് ഉണ്ടാക്കി ; മറുവശത്ത് സാമൂഹ്യ നിരീശ്വരവത്കരണവും . ഈ ഇരട്ടത്താപ്പ് ജനം കണ്ടുപിടിക്കാന്‍ ഏറെ വൈകി എന്നത് സത്യമാണ് . ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ മതത്തിറെ പേരില്‍ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് എന്ന് കാണുന്നത് . മാര്‍ക്സിസം ഒരു മതമായി മാറിയെന്നു അവരുടെ വാക്താക്കള്‍ തന്നെ അവകാശപ്പെടുന്ന കേരളത്തിലാണ് പാര്‍ട്ടിയും മതവിശ്വാസവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് സി പി എമ്മില്‍
ഉന്നത സ്ഥാനം വഹിച്ചിരുന്നവര്‍ രാജിവെച്ചു പുറത്തുവന്നതിനോടുകുടിയാണ് പാര്‍ട്ടിയില്‍ തിളച്ചുമറിയുന്ന അസ്വസ്ഥതകളുടെ ലാവ പുറത്തെക്കൊഴുകിയത് . പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് മതവിശ്വാസവും പള്ളി കളുംആകാം എന്നാല്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന നേതാക്കള്‍ നിരീശ്വരായിരിക്കണം. എന്നാണ് സി പി എം ജെനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരുത്തല്‍ രേഖയില്‍ പറയുന്നത്
മുന്‍ എസ് എഫ് ഐ നേതാവും എം.പിയുമായ എ പി അബ്ദുള്ളക്കുട്ടി , മുന്‍ എം പിമാരായ കെ എസ് മനോജ്‌ , ശിവരാമന്‍ എന്നിവരാണ് പാര്‍ട്ടി നാസ്തികത്വം അംഗീകരിക്കാന്‍ കഴിയാതെ പുറത്തുപോയത്. എത്രയും കാലം ഇവര്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു എന്നര്‍ത്ഥംഇതിനിടയില്‍ പാര്‍ട്ടിയില്‍ നിന്ന് വിമതരുടെ ഒഴുക്ക് ശക്തമായി. ഈ ഒഴുക്ക് തടയാന്‍ പണിപ്പെടുന്നതിനിടയിലാണ് നേതൃത്വത്തിന് പുതിയ വെളിപാടുണ്ടായത് . മാര്‍ക്സിസത്തെ മതവല്‍ക്കരിക്കുക .
മതവും മാര്‍ക്സിസവും മുന്നോട്ടുവെക്കുന്ന നയം ഒന്നാണ് എന്ന അറപ്പുളവാക്കുന്ന വിശദീകരണം പ്രചരിപ്പിക്കാന്‍ ചില രണ്ടാം നിറ നേതാക്കളുടെ മസ്തിഷ്ക്കം വാടകക്കെടുത്തിരിക്കുകയാണ് സിപിഎം.  ഹിന്ദു , മുസ്ലീം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൊയ്യുന്ന വോട്ട് ബാങ്ക് തന്ത്രം അവര്‍ തുടരുമ്പോള്‍ തന്നെ മറ്റുവിഭാഗത്തെ അനുനയിപ്പിക്കാനും ശ്രമങ്ങളുണ്ട്‌.
ക്രിസ്തുമതത്തിന്റെബൂര്‍ഷ്വാവത്കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്‌കാരുംമാര്‍ക്സിസ്റ്റ്‌കാരുടെ ബൂര്‍ഷ്വാവത്കരണത്തിനെതിരെവിശ്വാസികളുംയോജിച്ചു പ്രവര്‍ത്തിക്കണമെന്ന എലിക്കെണി വാദമാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടുത്തകാലത്ത്‌ അവതരിപ്പിക്കുന്നത്‌. മതവിശ്വാസികള്‍ പാര്‍ട്ടിയെ വെറുക്കുന്നത് പാപമാണെന്നു സ്ഥാപിക്കാന്‍ വരെ പോള്‍ ശ്രമിച്ചു.
പിണറായിയും ബേബിയും പറഞ്ഞുവിട്ടത് എഴുതുക മാത്രമേ പോള്‍ ചെയ്തിട്ടുള്ളൂ . ആളുകളെ സ്വന്തം ഭംഗിയില്‍ ആകൃഷ്ട്ടരാക്കി കൊണ്ടുപൊയി ചതിക്കുന്ന അഭിസാരികമാരുടെ തന്ത്രമാണ് കേരളത്തില്‍ സിപിഎം. എപ്പോള്‍ സ്വീകരിചിരിക്കുന്നത് . പാര്‍ട്ടിയിലെ ന്യൂനപക്ഷ സമുദായക്കാരെ യാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്
ഹൃദയബലമില്ലാത്ത ഒരുവിഭാഗം ജനങ്ങളെ മയക്കി മന്ദം മാര്‍ക്സിസ്റ്റ്‌ തൊഴുത്തിലേക്ക്‌ കയറ്റുകയും അവിടെ മുക്ക്കയറിട്ടു കെട്ടാന്‍ ശ്രമിക്കുന്ന രീതി സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകില്ല .
ഇത്തരത്തില്‍എത്തുംന്നവരുടെ മതപിന്തുണയാകുന്ന പാല്‍ കറന്നെടുത്തു അവസാനം രാഷ്ട്രീയ അറവുമാടുകളാക്കി മാറ്റും. വിപ്ലവകാരിയുടെ .പ്രവര്‍ത്തനത്തില്‍ആത്മീയത ഉണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും രക്തസാക്ഷികളുണ്ടാകുന്നതെന്നും തട്ടിവിടുന്നവര്‍ മതത്തിന്റെ കാലില്‍ വീഴുകയാണ്. ഞങ്ങളെ രക്ഷിക്കണമേ എന്നപെക്ഷിച്ച്. തങ്ങളോടു ചെര്‍ന്നില്ലെങ്കില്‍ മത വിശ്വാസം ലോകത്ത് അസ്തമിക്കുമെന്നാണ് ഇവര്‍ തോന്നിപ്പിക്കുന്നത് ഇതാണ് പാര്‍ട്ടിയുടെ ശുദ്ധമായ പ്രത്യയശാസ്ത്രപ്രതിസന്ധി.
മതേതരത്വമെന്നാല്‍ മതമില്ലതിരിക്കുക എന്നാണ് സിപിഎം. സമുഹം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ മതത്തെയും നിരീശ്വരെയും യുക്തിവാദികളെയും എല്ലാം അംഗീകരിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരവാദികള്‍ . മതത്തെ ഇക്കുട്ടര്‍ വിസ്സമ്മതിക്കുന്നു. അതിനാല്‍ ഇതൊരു മതേതരത്വ പാര്‍ട്ടിയല്ല. മതെതരത്വമില്ലാതത്തില്‍ എങ്ങനെയാണ് ജനാതിപത്യമുണ്ടാകുക . ഇവരുടെ യുവ ഡി വൈ എഫ് ഐ പോലും ഇത്തരം നിലപാട്കളോടുള്ള അഭിപ്രായം വ്യക്തമാക്കുന്നില്ല എന്നത് സൈഥാന്തിക പാപ്പരത്തവും ഭയവുമാണ് കാണിക്കുന്നത് .
പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ നിരീശ്വര വാദികളായിരിക്കനമെന്നും താഴെക്കിടയിലുള്ളവര്‍ക്ക് അത് ആവശ്യമില്ലെന്നും പറയുന്നതിന് മറ്റൊരു മാനം കുടിയുണ്ട്. ഈ രേഖ പ്രകാരം വിശ്വാസമുള്ളവര്‍ ഉയര്‍ന്ന പദവികള്‍ ഒരിക്കലും ആഗ്രഹിക്കില്ല. അത്തരക്കാരെ ചങ്ങലക്കിട്ടു കുട്ടില്‍ കിടത്തി അഭിനവ നാസ്തികര്‍ക്ക് ചക്ക്രവര്‍തിമാരാകാം.സാധാരണ പ്രവര്‍ത്തകരെ മണ്ടന്മാരാക്കി ഇരുട്ടുകോണ്ടു ഒട്ടയടയ്ക്കുന്ന രീതി സാമ്രാജത്വപരമാണ്.കാലഹരണപ്പെട്ട മാര്‍ക്സിസത്തിറെ മാലയണിഞ്ഞു തന്നെയാണ് മതത്തെ ഇവര്‍ ഇക്കിളിപ്പെടുതുന്നത് എന്നതാണ് പ്രതിലോമമായ നിസ്സഹായത . ജനാധിപത്യത്തെ പല്ലിളിച്ചുകാണിക്കുന്ന ഈ ശ്രമം വൈരുദ്ധ്യാത്മക ഭൌവ്തികതയുടെ തകര്‍ച്ചയുടെ ചൂളംവിളിയാണ് കേള്‍പ്പിക്കുന്നത്.

Wednesday, May 19, 2010

വാക്കുകളുടെ രഥത്തില്‍ ഒത്തുതീര്‍പ്പുകളില്ലാതെ

ങ്ങനെ നാം എത്തിയിരിക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ നിസ്സഹായതയിലാണ് . ദാരിദ്ര്യം എരിയിച്ച തീഗോളങ്ങളും നിരാശയുടെ പുഴുക്കുത്തുകളും നമ്മെ പേടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു . അസ്വസ്ഥതകള്‍ കൈവിരല്‍ ചുണ്ടുന്നത് പാവങ്ങളെ നോക്കിയാണ് . ഇതിനിടയില്‍ പ്രത്യയശാസ്ത്രങ്ങള്‍ ചിലപ്പോള്‍ പ്രതിക്കൂട്ടിലായേക്കാം . അവയെ വിട്ടേക്കുക .
അസഹിഷ്ണുതയോടും അനീതിയോടും സന്ധി ചെയ്യുന്നത് കാപട്യമായിരിക്കും . എല്ലാവരുടെയും കാലിന്‍ ചുവട്ടില്‍ നിന്ന് ചോരുന്നത് മണ്ണ് തന്നെയാണ്
കണ്ണീരിന്റെ ഉപ്പു പുരണ്ട മണ്ണ് . ഓര്‍മകളില്‍ അഭിരമിക്കുന്നവര്‍ ഞെട്ടി ഉണരേണ്ട സമയമായി . സ്മരണകളെ എഴുതപ്പെടെണ്ട പാഠം ആക്കുക . രാത്രിയുടെ വേദനയില്‍നിന്നാണ് പകല്‍ പിറക്കുന്നത്‌ . നീലാകാശവും ദൈവത്തിന്റെ ഗന്ധവുമുള്ള പകല്‍ .
ആശയങ്ങളുടെ ഏറ്റുമുട്ടല്‍ അനിവാര്യമാണ് .കെട്ടിവെച്ച മുറിവിനെ വീണ്ടും വീണ്ടും കുത്തി നോവിപ്പിക്കുന്ന കാടന്മാര്‍ നമ്മെ ജീവിക്കാന്‍ അനുവദിച്ചേക്കില്ല .
പോരാട്ടം ചിന്തയില്‍ നിന്നാരംഭിക്കണം . ഓടാമ്പലിട്ട ഓര്‍മകളെ പൊടിതട്ടിയെടുക്കാന്‍ ഓര്‍മ്മിപ്പിക്കുന്നത് നെറ്റിയിലെ വിയര്‍പ്പു മാത്രമാണ് . മതേതരനിരാസകരെ ഒറ്റപ്പെടുത്താന്‍ കഴിവുണ്ടാക്കണം . അത് ചരിത്ര നിയോഗമാണ് .
വിമത ശബ്ദങ്ങള്‍ സ്വരുക്കുട്ടി നമുക്ക് കനല്‍ഒരുക്കാം ആളുന്ന തീക്കനലിലേക്ക് അസ്വസ്ഥതകളുടെ തടിമുട്ടികള്‍ വാരിയിടാം . അത് ആളിക്കത്തിക്കം . ആ വെളിച്ചത്തില്‍ ആനന്ദിക്കാം . വെളിച്ചത്തില്‍ തെളിയുന്ന വഴിയിലുടെ വാക്കുകളുടെ രഥം പായിക്കുക . മറവിയെ ഒരു മഹാവിസ്ഫോടനം സൃഷ്ടിച്ചു തകര്‍ക്കുക . ഓര്‍ക്കുക . കനലെരിയുകയാണ് . യാത്ര തുടരുകയാണ് ........       

Tuesday, May 18, 2010

കള്ളന്‍ ; പക്ഷെ ജനപ്രിയനാണ്

ദോശ വാങ്ങാന്‍ കീശയില്‍ കൈയിട്ടപ്പോള്‍ കാശില്ല . അയാള്‍ക്ക്‌ ആകെയുള്ളത് ഒരു മീശയാണ് . അപ്പോളാണ് ഗ്രാമത്തിലെ കുട്ടികള്‍ ഏറ്റുപാടുന്നത്‌ കേട്ടത് 'കള്ളന്‍ പോലീസിനെ പിടിച്ചേ ' എന്ന് . സ്വപ്‌നങ്ങള്‍ പൊഴിയുന്ന ഒരു ചാറ്റല്‍മഴക്കാലത്ത്‌  വന്ന് മലയാളികളുടെ ഹൃദയം കട്ടെടുത്തു കോണ്ടുപോയി 'മീശമാധവന്‍' .
ആലുവാപുഴയോരത്തു കളിച്ചു വളര്‍ന്ന ഗോപാലകൃഷ്ണന്‍ എന്ന കുട്ടിയില്‍നിന്നു മലയാളത്തിന്‍റെ ജനപ്രിയനായകനായുള്ള ദിലീപ് എന്ന സിനിമാതാരത്തിന്റെ വളര്‍ച്ച  ഒരു സുപ്രഭാതത്തിലായിരുന്നില്ല . 1991 ല്‍ 'ഉള്ളടക്കം' എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടായിരുന്നു തുടക്കം .സംവിധാനം മോഹിച്ചല്ല ഈ ചെറുപ്പക്കാരന്‍ അഭ്രപാളികള്‍ വാഴുന്ന സങ്കേതത്തിലേക്ക് വരുന്നത് . തനിക്കു സിനിമയില്‍ ഒരു ചെറിയ റോള്‍ എങ്കിലും അഭിനയിക്കണം . ആഗ്രഹം ശക്തമാണ് . അങ്ങനെ കമലിന്‍റെ 'എന്നോടിഷ്ടംകുടാമോ' എന്ന ചിത്രത്തില്‍ ഒരു വേഷം ദിലീപിനു നല്‍കപ്പെട്ടു .    
ഒരു നായകനുവേണ്ട പൊക്കമൊന്നുമില്ലാതിരുന്നിട്ടുകൂടി മമ്മൂട്ടിയും മോഹന്‍ലാലും വാഴുന്ന തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ ഒരിടം ഈ നടനു നല്‍കപ്പെട്ടത്‌ തന്‍റെ വിസ്ഫോടനപരമായ അഭിനയശേഷി ഒന്നുകൊണ്ട്‌ മാത്രമാണ് . അതെ തന്‍റെ n     പരിമിതികള്‍ കോണ്ടു ശക്തി സൃഷ്ടിക്കുകയായിരുന്നു ആ നടന്‍ . 
എട്ടു വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഒരു നായകന്‍ എന്ന നിലയില്‍ പേരെടുക്കാന്‍ . 2000 ത്തില്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയശേഷി ഉള്‍ക്കൊണ്ടതായിരുന്നു . എന്നാല്‍ അത്ഭുതം സംഭവിച്ചത് 2002 ലായിരുന്നു . കാരണം ആ വര്‍ഷമാണ്‌   'മീശമാധവന്‍' എന്ന ലാല്‍ ജോസ് ചിത്രം റിലീസ് ചെയ്യുന്നത് . ബഹുമുഖപ്രതിഭയുള്ള ഒരു നടനെ അഥവാ ഒരു ജനപ്രിയനായകനെ പ്രേക്ഷകര്‍ അതില്‍ കണ്ടെത്തി . ഒരു കഥാപാത്രത്തിനുവേണ്ടി രാപകലില്ലാതെ ഗൃഹപാഠം ചെയ്യുന്ന ദിലീപ് ഏതുതരം വേഷങ്ങളും 'ഫ്ലെക്സിബിള്‍ആക്കിമാറ്റി' . അയലത്തെ വീട്ടിലെ പയ്യനായിവന്ന ഈ  ചെറുപ്പക്കാരന്‍ കോമഡിയും ഹീറോയിസവും സെന്റിമെന്‍സും തന്‍റെ സിനിമയില്‍ സന്നിവേശിപ്പിച്ചു . 
നിര്‍ഭാഗ്യകരമായ വസ്തുത 2001 വരെയെങ്കിലും ദിലീപിനു കോമഡിയില്‍ ചുറ്റിതിരിയേണ്ടി വന്നു എന്നതാണ് . മോഹന്‍ ലാലിനുശേഷം നല്ല കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് അദ്ദേഹം . പിന്നീടു കാണുന്നത് സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ പരമ്പരയാണ് . 'കല്യാണരാമന്‍' , 'ഈ പറക്കും തളിക' , എന്നിവ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഹിറ്റുകളാണ് .  'മീശമാധവന്‍' , 'ഈ പറക്കും തളിക' എന്നി തകര്‍പ്പന്‍ ചിത്രങ്ങള്‍ ഒരിക്കല്‍ കണ്ടവരാരും മറക്കാത്തവയാണ് .
1969 ഒക്ടോബര്‍ 27 ന് ആലുവയിലാണ് ദിലീപ് ജനിച്ചത് . ആദ്യത്തെ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു . കലാഭാവനില്‍ മിമിക്രിക്കാരനായാണ് തന്‍റെ കലാജീവിത്തം ആരംഭിച്ചത് . പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി . ഇക്കാലത്താണ് സിനിമയിലെത്തണമെന്ന മോഹമുണ്ടായത് . ഇതിനിടയില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി . കലാഭവന്‍ മണി അക്കാലത്ത്‌ ദിലീപിന്റെ സഹ കലാ പ്രവര്‍ത്തകനായിരുന്നു . സംവിധായകന്‍ കമലും നടന്‍ ജയറാമും ഈ നടനെ വളരെയധികം സഹായിച്ചിട്ടുണ്ട് . കമല്‍  ദിലീപിന്റെ  ഗുരു കൂടിയാണ് .
'ഏഴരക്കൂട്ടം' , 'മാനത്തെ കൊട്ടാരം' , 'സല്ലാപം' എന്നിവ  ദിലീപ് നായകനായ ആദ്യകാല ചിത്രങ്ങളാണ് . കോമഡി വേഷത്തില്‍ മാത്രം തളച്ചിടാന്‍ കഴിയില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് പിന്നീടു ഈ നടന്‍ നല്കിയത്‌ . അതിനു ഒരുക്കമായി 'റണ്‍വേ' എന്ന ആക്ഷന്‍ ചിത്രം ഹിറ്റാവുകയും ചെയ്തു . 'ലയണ്ണ്‍' , 'ചെസ്സ്‌' ,'ഡോണ്‍' എന്നിവയിലൂടെ തന്‍റെ ആക്ഷന്‍ പരിവേഷം പുറത്തെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അധാര്‍മ്മികതയ്ക്കെതിരെ പടപൊരുതുന്ന 'ലയണ്ണ്‍' സിനിമയിലെ  കൃഷ്ണകുമാര്‍ എന്ന ആഭ്യന്തര മന്ത്രിയുടെ കഥാപാത്രം കാണ്നുമ്പോള്‍ ആരാണ് ആവേശം കൊള്ളാത്തത് ? 
മലയാള സിനിമയില്‍ എത്രത്തോളം വ്യത്യസ്തതക്ക് ശ്രമിച്ച മറ്റൊരുനടനെയും കണ്ടെത്താനാവില്ല . 'കുഞ്ഞിക്കൂനന്‍' , 'തിളക്കം' , 'ചാന്തുപൊട്ട്' , 'ചക്കരമുത്ത് ' എന്നി ചിത്രങ്ങളാണ് അവ . തന്‍റെ താരപരിവേഷം അഴിഞ്ഞുപോകുമെന്ന് ഭയക്കാതെ വ്യത്യസ്തമായി അഭിനയിച്ച ഇത്തരം ചിത്രങ്ങള്‍ മലയാളത്തിനു മുതല്‍ക്കൂട്ടാണ് . 
'മന്ത്രമോതിരം'(1991) ആണ് അവസാനമായി സഹസംവിധാനം ചെയ്ത ചിത്രം . 'പച്ചക്കുതിര' എന്ന തന്‍റെ ചിത്രത്തിന്റെ കഥ എഴുതിയ ഇദ്ദേഹം 'തിളക്കത്തിലെ'  'സാറേ... സാറേ.. സാമ്പാര്‍   .. ' എന്ന ഗാനമാലപിച്ചിട്ടുണ്ട് . മലയാളത്തിലെ താരങ്ങള്‍ സംഗമിച്ച മുട്ടന്‍ ചിത്രമായ  'ട്വന്റി-20'    നിര്‍മിക്കാന്‍  മുന്നോട്ടു വന്നത് ദിലീപാണ് .   ഇതുവരെ 80  ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .
15  സിനിമകളില്‍ ജോഡിയായി അഭിനയിച്ച ദിലീപ്-കാവ്യ മാധവന്‍ കൂട്ടുകെട്ട് മലയാളത്തിന്റെ ഹിറ്റ്‌ മേക്കെര്‍   ജോഡികളായി ചരിത്രം കുറിച്ചു. പ്രണയ വിവാഹമായിരുന്നു ദിലീപിന്റെത് . തന്‍റെ നായികയായി അഭിനയിച്ച മഞ്ജു വാര്യരെ തന്നെയാണ് ജീവിത സഖിയാക്കിയത് . മീനാക്ഷി മകളാണ് . മമാസ് സംവിധാനം ചെയ്ത 'പാപ്പി അപ്പച്ചാ' ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം . ഇതു ഹിറ്റിലേക്ക് നീങ്ങുകയാണ് .  കിരീടവും ചെങ്കോലും  വെച്ച് സിംഹാസനത്തില്‍ വാഴാതെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന ചിത്രങ്ങള്‍ ചെയ്തതാണ് 'ജനപ്രിയ നായകന്‍ ' എന്ന് കേരളം ദിലീപിനെ വിളിക്കാന്‍ കാരണം . താന്‍ ഊടുവഴികളിലൂടെ ഓടുന്ന ഓട്ടോറിക്ഷപോലെയാണെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് . മസില്‍ പിടുത്തമല്ല ഏതു പ്രായക്കാര്‍ക്കും  രസിക്കുന്ന സ്വാഭാവികതയാണ്‌ ദിലീപ് ചിത്രങ്ങളുടെ അകം പൊരുള്‍ . കുട്ടികളുടെ പ്രിയപ്പെട്ട  ആരാധകന്‍ തന്നെയാണല്ലോ  ദിലീപ് .  തമാശയും , സെന്റിമെന്‍സും , ഹിരോയിസവും അവതരിപ്പിച്ചു വന്ന് പതിനെട്ടു വര്‍ഷമായി അഭ്രപാളികളില്‍ പ്രേക്ഷകരുടെ നിറ കയ്യടികളോടെ വിരാജിക്കുന്നു ഈ സുപ്പര്‍  നായകന്‍ .                          

Thursday, February 18, 2010

എന്തൊരു ചിത്രം! ആന്‍റി ക്രൈസ്റ്റ്


രാജ്യം : ഡെന്മാര്‍ക്ക്
സംവിധാനം : ലാര്‍സ് വോണ്‍ ട്രെയിര്‍    
   പ്രേക്ഷകരുതിരക്കുമൂലം നിരവധിതവണ പ്രദര്‍ശിപ്പിച്ച ചിത്രമാണ് വിവാദമായ ആന്റി ക്രൈസ്റ്റ് . ധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന ലൈഗികതയാണ് ഇതിന്‍റെ പ്രമേയം . ഒരുതരത്തിലും നീതീകരിക്കാനാവാത്ത പ്രദര്‍ശനങ്ങള്‍ അരപ്പുലവക്കുന്നു .രക്തം കൊണ്ടുള്ള വുള്ഗരും രതിയും........... വേറൊന്നും പറയാനില്ല . എന്തൊരു ചിത്രം! ആന്‍റി ക്രൈസ്റ്റ്  

വിശ്വാസ്സ്യതയില്ലാത്ത ദി ലാസ്റ്റ് സപ്പര്‍

രാജ്യം : ക്യൂബ
സംവിധാനം ; തോമസ്‌ 
ടിമകളുടെ വിമോചനത്തിന്റെ ചരിത്രമാണ്‌ ദി ലാസ്റ്റ് സപ്പേര്‍  എന്ന    ചിത്രം പറയുന്നത് .ചില പ്രത്യേക വിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് എവിടെ സംവിധായകന്‍ ശ്രമിച്ചത്‌ .കുബയിലെ അടിമകള്‍ അവസാനം രക്ഷപ്പെടുകതന്നുഇ ചെയ്തു .
മതവിഭാഗങ്ങളെ അതിക്രുരമായി ചിത്രീകരിച്ചത്  ഈ ചിത്രത്തിന്റെ വിശ്വാസ്യതയെ ചാദ്യം ചെയ്യുന്നു.

ഇരുട്ടിലാണ് എ സ്റെപ് ഇന്‍ ടോ ദി ദാര്ക്ക്നെസ്സ്


രാജ്യം : ടര്‍കി
സംവിധാനം ; അതില്‍ ഇന്നക്
ലോക സിനിമാ വിഭാഗത്തില്‍ ഫെസ്ടിവേല്ലിലെ ആദ്യ    ചിത്രമായി  പ്രര്‍ശിപ്പിച്ചതാണ് എ സ്റെപ് ഇന്‍ ടോ ദി ദര്ക്കനെസ്സ്.നിലവാരമില്ലാത്ത ഒരു മോശം  ചിത്രമാണിത്   .രാജ്യങ്ങള്‍ നടത്തുന്ന അധിനിവേശത്തിന്റെ പ്രശ്നങ്ങള്‍ തന്മയത്വമില്ലാതെ പറഞ്ഞിരിക്കുകയാനിതില്‍  . പരസ്പര ബന്ടമില്ലാത്ത  ഷോട്ടുകള്‍ കുത്തിനിരചിരിക്കുകയാനിതില്‍.ഇതിലെ നായിക തീരെ അഭിനയം പുരത്തെടുതില്ല  എന്ന് പറയാം .പഴയ കഥപറയല്‍ രീതിയാണ്‌ ഉടനീളം ഉപയോഗിച്ചിരിക്കുന്നത്   .അഭായര്‍ത്തിയായി  മറ്റൊരു രാജ്യത്തേക്ക് തന്‍റെ സഹോദരനെ തെടിപ്പോവുകയാണ് ഒരു യുവതി.കാലങ്ങളായി കണ്ടുവരുന്ന കഥപറയല്‍ രീതിയില്നിനു വ്യതിചലിച്ചിട്ടില്ല ഇതില്‍. ഒരു യ്നിവേര്സല്‍ തീം ആണെങ്കിലും സംവിധായകന് ചെയ്തു ഫലിപ്പിക്കനയില്ല     

  ഇരുട്ടിലാണ് എ സ്റെപ് ഇന്‍ ടോ ദി ദാര്ക്ക്നെസ്സ്