Friday, May 28, 2010

മതത്തെ മാര്‍ക്സിസ്റ്റ്‌ തൊഴുത്തില്‍ കെട്ടാന്‍ മോഹം

ലോകത്തുള്ള എല്ലാ ചിന്തകളും സര്‍ഗാത്മകതയും തങ്ങളുടെ കുത്തകയാണെന്ന് സ്വയം വിശ്വസിച്ച് ആത്മരതിയില്‍ അഭിരമിക്കുന്ന ചിലരുണ്ട്‌. ഇത്തരക്കാരെ നിയന്ത്രിക്കുന്നത്‌ ഇടതുപക്ഷം എന്ന കമ്പിളിപ്പുതപ്പ്‌ പുതച്ചിരിക്കുന്ന മാര്‍ക്സിസമാണ് .
ഭൂമിയില്‍ കലാപം അടയിരിക്കുമെന്നും വിപ്ലവം വിരിയുമെന്നും വിശ്വസിച്ച സൈദ്ധാന്തികര്‍ക്ക് പാര്‍ലമെന്‍റ് മോഹമുദിച്ചത് 1957 ലാണ് . അധികാരത്തിന്‍റെ അപ്പ കഷണത്തിനായി ഇല നീട്ടിയപ്പോള്‍ വിപ്ലവകാരിയുടെ ഓര്‍മ്മകള്‍ കാറ്റ്കൊണ്ടുപൊയി. വിരുദ്ധ ദ്രുവങ്ങളിലുള്ള സിദ്ധാന്തങ്ങള്‍ കൂട്ടിമുട്ടി ഉലകത്തില്‍ പുതിയ ഉട്ട്വോപ്പിയിസം ഉടലെടുക്കുമെന്ന കണ്ടുപിടുത്തമായിരുന്നു മറന്നുപോയത് . മനുഷ്യരുടെ ദുഖം മറക്കാന്‍ കഴിക്കുന്ന കറുപ്പാണ് മതമെന്ന് കാള്‍ മാര്‍ക്സ് അനുശാസിച്ചു .
ഉണങ്ങിയ ഇലകള്‍ കൊഴിയുന്നതുപോലെ മതവും മതവിശ്വാസവും കൊഴിഞ്ഞില്ലാതാവുമെന്ന സുന്ദരമായ സ്വപ്നം കണ്ടുറങ്ങിയ നാളുകളായിരുന്നു പ്രത്യയശാസ്ത്ര പടുക്കളുടെത്.സമത്വം വാഗ്ദാനം ചെയ്ത്‌ സോവിയറ്റ്യുണിയന്‍ ജനതയെ ഇവര്‍ വഞ്ചിച്ചു. ചക്രവര്‍ത്തിമാരെ നിഷ്കാസനം ചെയ്ത്‌ അവിടെ അധികാരത്തിലേറിയവര്‍ രാഷ്ട്രീയ ഭീകരാധിപത്യം നടപ്പിലാക്കി . സ്വന്തം പാര്‍ട്ടി നേതാക്കളെ തുക്കിക്കൊന്നും നാടുകടത്തിയും സ്റ്റാലിന്‍ വിജയം ആഘോഷിച്ചു .
അവിടെയുള്ള പള്ളികളെയും വിശ്വാസികളെയും തച്ചു തകര്‍ക്കുവാന്‍ മാര്‍ക്സ് അനുയായികള്‍ മടിച്ചില്ല . സോവിയറ്റ് യുണിയന്റെ തകര്‍ച്ച കമ്മൂനിസ്റ്റ് വാദികളുടെ തകര്‍ച്ചക്ക് വഴിവെച്ചപ്പോള്‍ നിരീശ്വരവാദികള്‍ ഭയപ്പെട്ടു .ശേഷിച്ച മാര്‍ക്സിസം ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങളെയും പ്രീണിപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു . തങ്ങളുടെ എതിരാളികളായ മതങ്ങളുമായി അവര്‍ അറപ്പുളവാക്കുന്ന കൂട്ട് ഉണ്ടാക്കി ; മറുവശത്ത് സാമൂഹ്യ നിരീശ്വരവത്കരണവും . ഈ ഇരട്ടത്താപ്പ് ജനം കണ്ടുപിടിക്കാന്‍ ഏറെ വൈകി എന്നത് സത്യമാണ് . ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ മതത്തിറെ പേരില്‍ ഒരു പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുന്ന കാഴ്ചയാണ് എന്ന് കാണുന്നത് . മാര്‍ക്സിസം ഒരു മതമായി മാറിയെന്നു അവരുടെ വാക്താക്കള്‍ തന്നെ അവകാശപ്പെടുന്ന കേരളത്തിലാണ് പാര്‍ട്ടിയും മതവിശ്വാസവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത് സി പി എമ്മില്‍
ഉന്നത സ്ഥാനം വഹിച്ചിരുന്നവര്‍ രാജിവെച്ചു പുറത്തുവന്നതിനോടുകുടിയാണ് പാര്‍ട്ടിയില്‍ തിളച്ചുമറിയുന്ന അസ്വസ്ഥതകളുടെ ലാവ പുറത്തെക്കൊഴുകിയത് . പാര്‍ട്ടിയിലെ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്ക് മതവിശ്വാസവും പള്ളി കളുംആകാം എന്നാല്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന നേതാക്കള്‍ നിരീശ്വരായിരിക്കണം. എന്നാണ് സി പി എം ജെനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തിരുത്തല്‍ രേഖയില്‍ പറയുന്നത്
മുന്‍ എസ് എഫ് ഐ നേതാവും എം.പിയുമായ എ പി അബ്ദുള്ളക്കുട്ടി , മുന്‍ എം പിമാരായ കെ എസ് മനോജ്‌ , ശിവരാമന്‍ എന്നിവരാണ് പാര്‍ട്ടി നാസ്തികത്വം അംഗീകരിക്കാന്‍ കഴിയാതെ പുറത്തുപോയത്. എത്രയും കാലം ഇവര്‍ വീര്‍പ്പുമുട്ടി കഴിയുകയായിരുന്നു എന്നര്‍ത്ഥംഇതിനിടയില്‍ പാര്‍ട്ടിയില്‍ നിന്ന് വിമതരുടെ ഒഴുക്ക് ശക്തമായി. ഈ ഒഴുക്ക് തടയാന്‍ പണിപ്പെടുന്നതിനിടയിലാണ് നേതൃത്വത്തിന് പുതിയ വെളിപാടുണ്ടായത് . മാര്‍ക്സിസത്തെ മതവല്‍ക്കരിക്കുക .
മതവും മാര്‍ക്സിസവും മുന്നോട്ടുവെക്കുന്ന നയം ഒന്നാണ് എന്ന അറപ്പുളവാക്കുന്ന വിശദീകരണം പ്രചരിപ്പിക്കാന്‍ ചില രണ്ടാം നിറ നേതാക്കളുടെ മസ്തിഷ്ക്കം വാടകക്കെടുത്തിരിക്കുകയാണ് സിപിഎം.  ഹിന്ദു , മുസ്ലീം വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേട്ടം കൊയ്യുന്ന വോട്ട് ബാങ്ക് തന്ത്രം അവര്‍ തുടരുമ്പോള്‍ തന്നെ മറ്റുവിഭാഗത്തെ അനുനയിപ്പിക്കാനും ശ്രമങ്ങളുണ്ട്‌.
ക്രിസ്തുമതത്തിന്റെബൂര്‍ഷ്വാവത്കരണത്തിനെതിരെ മാര്‍ക്സിസ്റ്റ്‌കാരുംമാര്‍ക്സിസ്റ്റ്‌കാരുടെ ബൂര്‍ഷ്വാവത്കരണത്തിനെതിരെവിശ്വാസികളുംയോജിച്ചു പ്രവര്‍ത്തിക്കണമെന്ന എലിക്കെണി വാദമാണ് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടുത്തകാലത്ത്‌ അവതരിപ്പിക്കുന്നത്‌. മതവിശ്വാസികള്‍ പാര്‍ട്ടിയെ വെറുക്കുന്നത് പാപമാണെന്നു സ്ഥാപിക്കാന്‍ വരെ പോള്‍ ശ്രമിച്ചു.
പിണറായിയും ബേബിയും പറഞ്ഞുവിട്ടത് എഴുതുക മാത്രമേ പോള്‍ ചെയ്തിട്ടുള്ളൂ . ആളുകളെ സ്വന്തം ഭംഗിയില്‍ ആകൃഷ്ട്ടരാക്കി കൊണ്ടുപൊയി ചതിക്കുന്ന അഭിസാരികമാരുടെ തന്ത്രമാണ് കേരളത്തില്‍ സിപിഎം. എപ്പോള്‍ സ്വീകരിചിരിക്കുന്നത് . പാര്‍ട്ടിയിലെ ന്യൂനപക്ഷ സമുദായക്കാരെ യാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്
ഹൃദയബലമില്ലാത്ത ഒരുവിഭാഗം ജനങ്ങളെ മയക്കി മന്ദം മാര്‍ക്സിസ്റ്റ്‌ തൊഴുത്തിലേക്ക്‌ കയറ്റുകയും അവിടെ മുക്ക്കയറിട്ടു കെട്ടാന്‍ ശ്രമിക്കുന്ന രീതി സാധാരണക്കാര്‍ക്ക് എളുപ്പം മനസ്സിലാകില്ല .
ഇത്തരത്തില്‍എത്തുംന്നവരുടെ മതപിന്തുണയാകുന്ന പാല്‍ കറന്നെടുത്തു അവസാനം രാഷ്ട്രീയ അറവുമാടുകളാക്കി മാറ്റും. വിപ്ലവകാരിയുടെ .പ്രവര്‍ത്തനത്തില്‍ആത്മീയത ഉണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും രക്തസാക്ഷികളുണ്ടാകുന്നതെന്നും തട്ടിവിടുന്നവര്‍ മതത്തിന്റെ കാലില്‍ വീഴുകയാണ്. ഞങ്ങളെ രക്ഷിക്കണമേ എന്നപെക്ഷിച്ച്. തങ്ങളോടു ചെര്‍ന്നില്ലെങ്കില്‍ മത വിശ്വാസം ലോകത്ത് അസ്തമിക്കുമെന്നാണ് ഇവര്‍ തോന്നിപ്പിക്കുന്നത് ഇതാണ് പാര്‍ട്ടിയുടെ ശുദ്ധമായ പ്രത്യയശാസ്ത്രപ്രതിസന്ധി.
മതേതരത്വമെന്നാല്‍ മതമില്ലതിരിക്കുക എന്നാണ് സിപിഎം. സമുഹം ധരിച്ചിരിക്കുന്നത്‌. എന്നാല്‍ മതത്തെയും നിരീശ്വരെയും യുക്തിവാദികളെയും എല്ലാം അംഗീകരിക്കുന്നവരാണ് യഥാര്‍ത്ഥ മതേതരവാദികള്‍ . മതത്തെ ഇക്കുട്ടര്‍ വിസ്സമ്മതിക്കുന്നു. അതിനാല്‍ ഇതൊരു മതേതരത്വ പാര്‍ട്ടിയല്ല. മതെതരത്വമില്ലാതത്തില്‍ എങ്ങനെയാണ് ജനാതിപത്യമുണ്ടാകുക . ഇവരുടെ യുവ ഡി വൈ എഫ് ഐ പോലും ഇത്തരം നിലപാട്കളോടുള്ള അഭിപ്രായം വ്യക്തമാക്കുന്നില്ല എന്നത് സൈഥാന്തിക പാപ്പരത്തവും ഭയവുമാണ് കാണിക്കുന്നത് .
പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ നിരീശ്വര വാദികളായിരിക്കനമെന്നും താഴെക്കിടയിലുള്ളവര്‍ക്ക് അത് ആവശ്യമില്ലെന്നും പറയുന്നതിന് മറ്റൊരു മാനം കുടിയുണ്ട്. ഈ രേഖ പ്രകാരം വിശ്വാസമുള്ളവര്‍ ഉയര്‍ന്ന പദവികള്‍ ഒരിക്കലും ആഗ്രഹിക്കില്ല. അത്തരക്കാരെ ചങ്ങലക്കിട്ടു കുട്ടില്‍ കിടത്തി അഭിനവ നാസ്തികര്‍ക്ക് ചക്ക്രവര്‍തിമാരാകാം.സാധാരണ പ്രവര്‍ത്തകരെ മണ്ടന്മാരാക്കി ഇരുട്ടുകോണ്ടു ഒട്ടയടയ്ക്കുന്ന രീതി സാമ്രാജത്വപരമാണ്.കാലഹരണപ്പെട്ട മാര്‍ക്സിസത്തിറെ മാലയണിഞ്ഞു തന്നെയാണ് മതത്തെ ഇവര്‍ ഇക്കിളിപ്പെടുതുന്നത് എന്നതാണ് പ്രതിലോമമായ നിസ്സഹായത . ജനാധിപത്യത്തെ പല്ലിളിച്ചുകാണിക്കുന്ന ഈ ശ്രമം വൈരുദ്ധ്യാത്മക ഭൌവ്തികതയുടെ തകര്‍ച്ചയുടെ ചൂളംവിളിയാണ് കേള്‍പ്പിക്കുന്നത്.

No comments:

Post a Comment