Wednesday, February 17, 2010

ഡ്രീം :കൊതിപ്പിക്കുന്ന സ്വപ്നം

 സ്വപ്നലോകത്തെ വിഭ്രമം അമാനുഷികമായി സംയോജിപ്പിക്കുന്ന ചിത്രമാണ് ഡ്രീം . ഒരു യുവാവ് കാണുന്ന സ്വപ്നം മറ്റൊരു യുവതിയുടെ ജീവിതത്തില്‍ സംഭവിക്കുകുയാണ്‌.പരസ്പരം പിരിയാന്‍ കഴിയാത്തവിധം അവര്‍ സ്വപ്നത്തില്‍ കുടുങ്ങി എന്ന് പറയുന്നതാണ് ശരി . പിന്നീടു അവര്‍ക്ക് സ്വപ്‌നങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാതായി .സിനിമയില്‍നിന്ന്പിരിയാന്‍ ആ സംഭവങ്ങള്‍ പ്രേക്ഷകരെ സമ്മതിച്ചില്ല . ചിത്രത്തിന്റെ  സ്വാഭാവികതയാണ്‌ ഇതിനെ വ്യെത്യസ്തമാക്കുന്നത് .
പരസ്പരമായഅനുരാഗം അവരെ തീവ്രമായി അടുപ്പിക്കുന്നു.വളരെയധികം വേദനിപ്പിക്കുന്ന ക്ലൈമാക്സ്  ആണ് ഒരുക്കിയിരുന്നത് .
പ്രമെയെത്തിലെ പുതുമ,മികച്ച അവതരണം ,ആര്‍ദ്രമായ സ്നേഹപ്രകടനം,നല്ല രിതിയിലുള്ള സംവേദനം എന്നിവ ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു. 
ഒരു സിനിമ വിനോദോപാദി കൂടിയാണെന്ന് തെളിയിക്കനിതിനായി. വളരെ നല്ല ഒരു ചിത്രം എന്ന ഗണത്തില്‍ എണ്ണപ്പെടുന്ന ഇതു പ്രേക്ഷകര്‍ നിറഞ്ഞ സദസ്സോരുക്കിയാണ് സ്വീകരിച്ചത് .ഇറ്റ്‌ ഈസ്‌ നോട്ട് ജസ്റ്റ്‌ ഡ്രീംസ്‌  ബട്ട്‌ ആള്‍സോ എബൌട്ട്‌ ലൈഫ്.യാതൊരു പ്രതീക്ഷയും നല്‍കാതെ അവര്‍ നടന്നു നീങ്ങുകയാണ്.       
                    

1 comment:

  1. All most all the movies of Kim Ki Duck are really class works... It's a blend of art & philosophy.

    ReplyDelete