Thursday, February 18, 2010

കരയിപ്പിക്കുന്ന പത്താം നിലയിലെ തീവണ്ടി

രാജ്യം : ഇന്ത്യ
സംവിധാനം : ജോഷി മാത്യു
രു പ്രത്യേക പ്രമേയം ഹൃദയത്തിന്റെഭാഷയില്‍ ചിത്രീകരിക്കുവാനും ,നമ്മുടെ ജീവിതങ്ങളോട് ചേര്‍ത്ത് വായിക്കാനും കഴിയുന്നതരത്തില്‍ ഹൃദ്യമായ ഒരു മലയാള സിനിമയാണ് പത്തംനിലയിലെ തീവണ്ടി .ഇന്നസെന്റ് എന്ന നടന്‍റെ വ്യത്യസ്തവും ചടുലവുമായ അഭിനയമാണ് ഇതിന്റെ പ്രത്യേകത .ജീവിതത്തിന്‍റെ സുഖങ്ങള്‍ തട്ടിയെടുക്കപ്പെട്ട ഇതിലെ
 നായകന്‍ നമ്മുടെ ഓരോ ഗ്രാമങ്ങളുടെയും പ്രതീകമാണ്‌ .ജീവിക്കാന്‍ പെടാപ്പാടുപെടുന്ന ഇതിലെ നായകന്‍ റെയില്‍വേയിലെ ഒരു താണ ജീവനക്കാരനാണ് .ഒരുപാടു പ്രതീക്ഷയഉള്ള തന്‍റെ മക്കളെ ഉന്നത വിദ്യഭ്യാസത്തിനയക്കാന്‍ അയാള്‍ നിസ്സഹായനാണ് .  വീട്ടിലെ പ്രശ്നങ്ങള്‍ അയാളുടെ മദ്ദ്യപാനം തുടരുന്നതിന് ഒരു കാരണമാണ് .തീവണ്ടിയുടെ കൂകള്‍ കേട്ട് നില തെറ്റി എന്ന് പറയാം . 
പിന്നീടു മാനസ്സികപ്രശ്നങ്ങള്‍ ആയാള്‍ കാണിക്കുന്നതിലൂടെ വീട്ടില്‍ പൂര്‍ണ്ണമായി അയാള്‍ ഒറ്റപ്പെടുന്നു .
മാനസികരോഗ ആശുപത്രിയിലെത്തുന്ന ഒരു മനുഷ്യന്റെ ഒറ്റപ്പെടല്‍ പിന്നീടു മനോഹരമായി സംവിധായകന്‍ പകര്‍ത്തിയിരിക്കുന്നു .ഒറ്റപ്പെടലിലും അവിടുത്തെ ഒരു യുവ ഡോക്ടര്‍ അയാളുടെ രോഗം സ്ക്രീസോഫേനിയ എന്ന മാരകമായ രോഗമെന്ന്  കണ്ട്ടെത്തുന്നു.ഡിഗ്രിക്ക് പഠിക്കുന്ന തന്‍റെ മകന് തന്‍റെ കണ്നിരുകൊണ്ട്‌ ആശുപത്രി സെല്ലില്‍നിന്ന് എഴുതുന്ന ഓരോ കത്തുകള്ഉം അവന്‍ വായിക്കുന്നു .ഒരു സമയം അവന്‍ അത് വായിക്കതെയവുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു .വയസ്സായി .തന്‍റെ കത്തുകല്‍  വീട്ടുകാര്‍ വയിക്കതെയായി .തന്‍റെ ഒരു കത്തെനെങ്കിലും മകന്‍ മരുഇടി അയയ്ക്കുമെന്ന് പാവം ആശിച്ചു .ഇതു എന്നെ കരയിപ്പിക്കുഖ തന്നെ ചെയ്തു .ഒടുവില്‍ വിധി തനിനിറം കാണിച്ചു .മകനും ഈ രോഗം പിടിപെട്ടു. 
ഒടുവില്‍മകന്റെ ഫ്ലാറ്റിന്റെ പത്താം നിലയില്‍നിന് ചാടി ആത്മഹത്യ ചെയ്യുന്ന ധാരുണ അന്ത്യം .ഇതിലേതു മനോഹരമായ പാട്ടുകളാണ് .  

No comments:

Post a Comment