ആലുവാപുഴയോരത്തു കളിച്ചു വളര്‍ന്ന ഗോപാലകൃഷ്ണന്‍ എന്ന കുട്ടിയില്‍നിന്നു മലയാളത്തിന്‍റെ ജനപ്രിയനായകനായുള്ള ദിലീപ് എന്ന സിനിമാതാരത്തിന്റെ വളര്‍ച്ച ഒരു സുപ്രഭാതത്തിലായിരുന്നില്ല . 1991 ല്‍ 'ഉള്ളടക്കം' എന്ന ചിത്രത്തില്‍ സഹസംവിധായകനായിട്ടായിരുന്നു തുടക്കം .സംവിധാനം മോഹിച്ചല്ല ഈ ചെറുപ്പക്കാരന്‍ അഭ്രപാളികള്‍ വാഴുന്ന സങ്കേതത്തിലേക്ക് വരുന്നത് . തനിക്കു സിനിമയില്‍ ഒരു ചെറിയ റോള്‍ എങ്കിലും അഭിനയിക്കണം . ആഗ്രഹം ശക്തമാണ് . അങ്ങനെ കമലിന്‍റെ 'എന്നോടിഷ്ടംകുടാമോ' എന്ന ചിത്രത്തില്‍ ഒരു വേഷം ദിലീപിനു നല്‍കപ്പെട്ടു .
ഒരു നായകനുവേണ്ട പൊക്കമൊന്നുമില്ലാതിരുന്നിട്ടുകൂടി മമ്മൂട്ടിയും മോഹന്‍ലാലും വാഴുന്ന തൊണ്ണൂറുകളിലെ മലയാള സിനിമയില്‍ ഒരിടം ഈ നടനു നല്‍കപ്പെട്ടത് തന്‍റെ വിസ്ഫോടനപരമായ അഭിനയശേഷി ഒന്നുകൊണ്ട് മാത്രമാണ് . അതെ തന്‍റെ n പരിമിതികള്‍ കോണ്ടു ശക്തി സൃഷ്ടിക്കുകയായിരുന്നു ആ നടന്‍ . എട്ടു വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഒരു നായകന്‍ എന്ന നിലയില്‍ പേരെടുക്കാന്‍ . 2000 ത്തില്‍ പുറത്തിറങ്ങിയ 'ജോക്കര്‍' എന്ന ചിത്രം അദ്ദേഹത്തിന്റെ അഭിനയശേഷി ഉള്‍ക്കൊണ്ടതായിരുന്നു . എന്നാല്‍ അത്ഭുതം സംഭവിച്ചത് 2002 ലായിരുന്നു . കാരണം ആ വര്‍ഷമാണ് 'മീശമാധവന്‍' എന്ന ലാല്‍ ജോസ് ചിത്രം റിലീസ് ചെയ്യുന്നത് . ബഹുമുഖപ്രതിഭയുള്ള ഒരു നടനെ അഥവാ ഒരു ജനപ്രിയനായകനെ പ്രേക്ഷകര്‍ അതില്‍ കണ്ടെത്തി . ഒരു കഥാപാത്രത്തിനുവേണ്ടി രാപകലില്ലാതെ ഗൃഹപാഠം ചെയ്യുന്ന ദിലീപ് ഏതുതരം വേഷങ്ങളും 'ഫ്ലെക്സിബിള്‍ആക്കിമാറ്റി' . അയലത്തെ വീട്ടിലെ പയ്യനായിവന്ന ഈ ചെറുപ്പക്കാരന്‍ കോമഡിയും ഹീറോയിസവും സെന്റിമെന്‍സും തന്‍റെ സിനിമയില്‍ സന്നിവേശിപ്പിച്ചു .
നിര്‍ഭാഗ്യകരമായ വസ്തുത 2001 വരെയെങ്കിലും ദിലീപിനു കോമഡിയില്‍ ചുറ്റിതിരിയേണ്ടി വന്നു എന്നതാണ് . മോഹന്‍ ലാലിനുശേഷം നല്ല കോമഡി വേഷങ്ങള്‍ അവതരിപ്പിച്ച നടനാണ് അദ്ദേഹം . പിന്നീടു കാണുന്നത് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പരമ്പരയാണ് . 'കല്യാണരാമന്‍' , 'ഈ പറക്കും തളിക' , എന്നിവ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഹിറ്റുകളാണ് . 'മീശമാധവന്‍' , 'ഈ പറക്കും തളിക' എന്നി തകര്‍പ്പന്‍ ചിത്രങ്ങള്‍ ഒരിക്കല്‍ കണ്ടവരാരും മറക്കാത്തവയാണ് .1969 ഒക്ടോബര്‍ 27 ന് ആലുവയിലാണ് ദിലീപ് ജനിച്ചത് . ആദ്യത്തെ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു . കലാഭാവനില്‍ മിമിക്രിക്കാരനായാണ് തന്‍റെ കലാജീവിത്തം ആരംഭിച്ചത് . പ്രാഥമിക വിദ്യഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി . ഇക്കാലത്താണ് സിനിമയിലെത്തണമെന്ന മോഹമുണ്ടായത് . ഇതിനിടയില്‍ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി . കലാഭവന്‍ മണി അക്കാലത്ത് ദിലീപിന്റെ സഹ കലാ പ്രവര്‍ത്തകനായിരുന്നു . സംവിധായകന്‍ കമലും നടന്‍ ജയറാമും ഈ നടനെ വളരെയധികം സഹായിച്ചിട്ടുണ്ട് . കമല്‍ ദിലീപിന്റെ ഗുരു കൂടിയാണ് .
'ഏഴരക്കൂട്ടം' , 'മാനത്തെ കൊട്ടാരം' , 'സല്ലാപം' എന്നിവ ദിലീപ് നായകനായ ആദ്യകാല ചിത്രങ്ങളാണ് . കോമഡി വേഷത്തില്‍ മാത്രം തളച്ചിടാന്‍ കഴിയില്ല എന്ന വ്യക്തമായ മുന്നറിയിപ്പാണ് പിന്നീടു ഈ നടന്‍ നല്കിയത് . അതിനു ഒരുക്കമായി 'റണ്‍വേ' എന്ന ആക്ഷന്‍ ചിത്രം ഹിറ്റാവുകയും ചെയ്തു . 'ലയണ്ണ്‍' , 'ചെസ്സ്' ,'ഡോണ്‍' എന്നിവയിലൂടെ തന്‍റെ ആക്ഷന്‍ പരിവേഷം പുറത്തെടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു . അധാര്‍മ്മികതയ്ക്കെതിരെ പടപൊരുതുന്ന 'ലയണ്ണ്‍' സിനിമയിലെ കൃഷ്ണകുമാര്‍ എന്ന ആഭ്യന്തര മന്ത്രിയുടെ കഥാപാത്രം കാണ്നുമ്പോള്‍ ആരാണ് ആവേശം കൊള്ളാത്തത് ? 'മന്ത്രമോതിരം'(1991) ആണ് അവസാനമായി സഹസംവിധാനം ചെയ്ത ചിത്രം . 'പച്ചക്കുതിര' എന്ന തന്‍റെ ചിത്രത്തിന്റെ കഥ എഴുതിയ ഇദ്ദേഹം 'തിളക്കത്തിലെ' 'സാറേ... സാറേ.. സാമ്പാര്‍ .. ' എന്ന ഗാനമാലപിച്ചിട്ടുണ്ട് . മലയാളത്തിലെ താരങ്ങള്‍ സംഗമിച്ച മുട്ടന്‍ ചിത്രമായ 'ട്വന്റി-20' നിര്‍മിക്കാന്‍ മുന്നോട്ടു വന്നത് ദിലീപാണ് . ഇതുവരെ 80 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .
15 സിനിമകളില്‍ ജോഡിയായി അഭിനയിച്ച ദിലീപ്-കാവ്യ മാധവന്‍ കൂട്ടുകെട്ട് മലയാളത്തിന്റെ ഹിറ്റ് മേക്കെര്‍ ജോഡികളായി ചരിത്രം കുറിച്ചു. പ്രണയ വിവാഹമായിരുന്നു ദിലീപിന്റെത് . തന്‍റെ നായികയായി അഭിനയിച്ച മഞ്ജു വാര്യരെ തന്നെയാണ് ജീവിത സഖിയാക്കിയത് . മീനാക്ഷി മകളാണ് . മമാസ് സംവിധാനം ചെയ്ത 'പാപ്പി അപ്പച്ചാ' ആണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം . ഇതു ഹിറ്റിലേക്ക് നീങ്ങുകയാണ് . കിരീടവും ചെങ്കോലും വെച്ച് സിംഹാസനത്തില്‍ വാഴാതെ പ്രേക്ഷകരുടെ ഹൃദയം കവരുന്ന ചിത്രങ്ങള്‍ ചെയ്തതാണ് 'ജനപ്രിയ നായകന്‍ ' എന്ന് കേരളം ദിലീപിനെ വിളിക്കാന്‍ കാരണം . താന്‍ ഊടുവഴികളിലൂടെ ഓടുന്ന ഓട്ടോറിക്ഷപോലെയാണെന്ന് ഒരിക്കല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട് . മസില്‍ പിടുത്തമല്ല ഏതു പ്രായക്കാര്‍ക്കും രസിക്കുന്ന സ്വാഭാവികതയാണ് ദിലീപ് ചിത്രങ്ങളുടെ അകം പൊരുള്‍ . കുട്ടികളുടെ പ്രിയപ്പെട്ട ആരാധകന്‍ തന്നെയാണല്ലോ ദിലീപ് . തമാശയും , സെന്റിമെന്‍സും , ഹിരോയിസവും അവതരിപ്പിച്ചു വന്ന് പതിനെട്ടു വര്‍ഷമായി അഭ്രപാളികളില്‍ പ്രേക്ഷകരുടെ നിറ കയ്യടികളോടെ വിരാജിക്കുന്നു ഈ സുപ്പര്‍ നായകന്‍ .


താര്‍ രാജാക്കന്മാരുടെ അധിപത്യ കാലത്ത് ഇങ്ങനെയൊരു നടന്‍ ഊയര്ന്നുവന്നതു വലിയ കാര്യം .നമ്മള്‍ ഇഷ്ടപ്പെടുന്ന എന്തൊക്കയോ അദ്ദേഹത്തില്‍ ഉള്ളതുകൊണ്ടാണ് .പക്ഷെ ദിലീപ് ഒരുപാടു പരിമിതികള്‍ ഉളള നടനാണ് .മികച്ച നടനെന്ന് പറയാന്‍ കഴിയില്ല
ReplyDeleteഅയാളുടെ പരിമിതികളാണ് അയാളുടെ ശക്തി.
ReplyDeleteഅഭിപ്രായത്തിന് നന്ദി.
എന്‍.എം.ജെയ്സ് കുര്യന്‍